---
title: "രോഗിയുടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങി; ജനറൽ ആശുപത്രിക്കെതിരെ പരാതി"
english_title: "Surgical tube stuck in patient's chest; Complaint filed against General Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311397/Surgical tube stuck in patient's chest; Complaint filed against General Hospital"
published_at: "2025-08-28T01:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68af6aeaec66e_1000306368.png"
keywords: []
---

# രോഗിയുടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങി; ജനറൽ ആശുപത്രിക്കെതിരെ പരാതി

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ചയെന്ന് പരാതി.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ചയെന്ന് പരാതി.

രോഗിയുടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങി എന്നാണ് പരാതി. തൈറോയ്‌ഡ് ശസ്ത്രക്രിയക്ക് വിധേയയായ രോഗിയുടെ നെഞ്ചിൽ ഉള്ളത് 50 സെൻ്റീമീറ്റർ നീളം വരുന്ന ട്യൂബ്.

ശ്വാസംമുട്ടലിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂബ് കണ്ടെത്തിയത്. 2023 മാർച്ചിൽ കാട്ടാക്കട മലയിൻകീഴ് സ്വദേശിനി സുമയ്യക്ക് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവെന്നാണ് ആരോപണം.

ബന്ധുക്കൾ ഡിഎംഒയ്ക്ക് പരാതി നൽകി.നിലവിൽ ഡോക്‌ടർ കയ്യൊഴിഞ്ഞ സ്ഥിതിയെന്ന് സുമയ്യ ആരോപിച്ചു. ട്യൂബ് നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യമെന്ന് മറ്റ് ഡോക്ട‌ർമാർ രോഗിയുടെ ബന്ധുക്കളെ അറിയിച്ചു.

നടക്കാൻ ബുദ്ധിമുട്ടും ശ്വാസംമുട്ടലും ഉണ്ടാകാറുണ്ട് എന്ന് രോഗി പറഞ്ഞു. ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറാണെന്നും ബന്ധുക്കൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311397/Surgical tube stuck in patient's chest; Complaint filed against General Hospital)